Sunday, May 5, 2024
spot_img

തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറി ! കോടതി നടപടികൾ തടസപ്പെട്ടത് ഒരുമണിക്കൂറോളം!

ചെമ്പുക്കാവ് : തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറിയതോടെ കോടതി നടപടികൾ ഒരുമണിക്കൂറോളം തടസപ്പെട്ടു. ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് ജീവനക്കാര്‍ ഇരിക്കുന്ന
ക്യാബിനിലെ ഫയലുകൾക്കിടയിൽ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്.

വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. ഇക്കാര്യം സാക്ഷി പറയാൻ വന്നയാൾ ഉടൻ തന്നെ ജീവനക്കാരെ അറിയിച്ചു. എന്നാല്‍ ജീവനക്കാര്‍ ഒരുമണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല. ഇതിനെത്തുടർന്ന് ജീവനക്കാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പില്‍ നിന്നെത്തിയവര്‍ അരമണിക്കൂറോളം നീണ്ട തിരച്ചിലില്‍ പാമ്പിനെ കണ്ടെത്തി പിടികൂടി. ചേരപ്പാമ്പിനെയാണ് പിടികൂടിയത്.

Related Articles

Latest Articles