Sunday, May 5, 2024
spot_img

കരുവന്നൂർ തട്ടിപ്പ് കേസ്: ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇ.ഡി; കേസുമായി ബന്ധമില്ലെന്ന് പ്രതികരണം

കൊച്ചി∙ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. നാലുകോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെയും ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

    കേസുമായി തനിക്കു ബന്ധമില്ലെന്നായിരുന്നു ഗോകുലം ഗോപാലൻ്റെ പ്രതികരണം. ഇടപാടുകാരൻ അനിൽ കുമാറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.  അനിൽകുമാറുമായി ബന്ധപ്പെട്ട ചില രേഖകൾ കയ്യിലുണ്ട്. അതാണ് ഇ.ഡി ചോദിച്ചിരിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. 

   കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 18 കോടി തട്ടിയെടുത്ത കേസിൽ അനിൽ കുമാറും പ്രതിയാണ്. ഇക്കാര്യം ഇ.ഡി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ അനിൽ കുമാർ തന്നെയാണോ ഗോകുലം ഗോപാലൻ പറയുന്ന അനിൽ കുമാറെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. നേരത്തെ ചില രേഖകള്‍ ഹാജരാക്കാനായി ഗോകുലം ഗോപാലനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇത് ഹാജരാക്കാതെ വന്നതോടെയാണു സമന്‍സ് അയച്ചത്.

Related Articles

Latest Articles