തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രാ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയാണ് സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയത്. രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത് എന്നാൽ സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് 9.10 ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചു. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാൻ സമയമെടുക്കുമെന്നത് കാരണം യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യമൊരുക്കുമെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്.

