Friday, October 16, 2026

കോടതിയിൽ ബഹളം വച്ചു; കസ്റ്റഡിയിലെടുത്ത സ്ത്രീ വനിതാ എസ്ഐയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു,

തൃശൂർ: കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണിലേക്കാണ് സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്. തൃശൂർ ഈസ്റ്റ് സ്‌റ്റേഷനിലെ വനിതാ എസ് ഐ ഗിതുമോൾ , എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്.

തൃശൂർ വിജിലൻസ് കോടതിയിൽ ബഹളം വച്ചതിനെത്തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ മുളക് പൊടി എറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൗദാമിനിയെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles