Sunday, May 5, 2024
spot_img

സ്‌കൂട്ടറിൽ ടിപ്പർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം ;കൂട്ടത്തിലെത്തിയ മറ്റു ടിപ്പറുകൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കി പോലീസ് , പ്രതിഷേധിച്ചവരുടെ താക്കോൽ ഊരിയെടുത്തു

ആലപ്പുഴ : എടത്വ നീരേറ്റുപുറത്ത് ടിപ്പറിന്റെ ചക്രത്തിനടിയിൽ പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ചങ്ങംകരി മുരളി സദനത്തിൽ മഞ്ജുമോൾ (42) ആണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ഡ്രൈവർ ഇറങ്ങിയോടി.

അപകടമുണ്ടാക്കിയ ടിപ്പറിനൊപ്പം എത്തിയ മറ്റു 4 ടിപ്പറുകള്‍ക്കു പോകാൻ പൊലീസ് സൗകര്യമൊരുക്കിയെന്നു പറഞ്ഞു സംഭവ സ്ഥലത്ത് പ്രതിഷേധിച്ച ഇരുചക്രവാഹന യാത്രക്കാരുടെ താക്കോൽ ഊരിയെടുത്തത് സംഘർഷാവസ്ഥയുണ്ടാക്കി. എസ്ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞു.

നിരയായെത്തിയ ടിപ്പറുകളിൽ ഒരെണ്ണം റോഡിന്റെ ഓരം ചേർന്നു പൊയ്‌ക്കൊണ്ടിരുന്ന മഞ്ജുവിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ടിപ്പറിന്റെ ചക്രം മഞ്ജുവിന്റെ തലയിലൂടെ കയറി. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ – തിരുവല്ല റോഡിലാണ് അപകടം. ഒരേ കമ്പനിയുടെ 4 ടിപ്പറുകളാണ് നിരയായി എത്തിയത്.

Related Articles

Latest Articles