Sunday, October 4, 2026

ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലിരുന്ന യുവതി മരിച്ചു

തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂർ കോവിൽവട്ടം ബിജു തോമസിന്റെ ഭാര്യ ആശയാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ്(black fungus) ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തലവേദന വിട്ടുമാറാതായതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന് ചികിത്സയിലിരിക്കയൊണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതിന്​ മുമ്പ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയയായിട്ടുണ്ട്. തോക്കുപാറ തെങ്ങുംതോട്ടത്തല്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍ട്രിന്‍, ആന്‍ട്രിയ. സംസ്‌കാരം നടത്തി.

Related Articles

Latest Articles