Saturday, September 26, 2026

നടൻ അബ്ബാസിന്റെ കാലിന് പരിക്ക്; ശസ്ത്രക്രിയ പൂര്‍ത്തിയായി: ആശുപത്രിയിൽ തുടരുന്നതായി താരം

സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് അബ്ബാസ്. സിനിമയില്‍ നിന്ന് മാറി എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ നടന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം ഇപ്പോള്‍ ആശുപത്രിയിൽ എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

അബ്ബാസ് തന്നെയാണ് താന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു അബ്ബാസ്. തന്‍റെ കാലിലെ ശസ്ത്രക്രിയ പൂര്‍ത്തിയായതായി അബ്ബാസ് കുറിപ്പില്‍ പറയുന്നു. ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

“ആശുപത്രിയില്‍ ആവുന്നത് ഏറെ ഉത്കണ്ഠാജനകമാണ്. എന്നാല്‍ എന്‍റെ ഭയങ്ങളെ അതിജീവിക്കാന്‍ ഞാന്‍ എന്നെത്തന്നെ പാകപ്പെടുത്തും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി” അബ്ബാസ് പറയുന്നു.

Related Articles

Latest Articles