Monday, April 29, 2024
spot_img

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം : നാ​ദാ​പു​ര​ത്ത് ര​ണ്ട് കുട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കും വീ​ട്ട​മ്മ​യ്ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. നാ​ദാ​പു​ര​ത്ത് ആണ് സംഭവം. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

അതേസമയം, കട്ടപ്പനയിൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കു ക​ടി​യേ​റ്റു. ഇ​വ​രെ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട്ട​പ്പ​ന ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രാ​യ നെ​ടു​ങ്ക​ണ്ടം സേ​നാ​പ​തി സ്വ​ദേ​ശി അ​രു​ൺ ബാ​ബു, വെ​ള്ള​യാം​കു​ടി വ​ട്ട​ക്കാ​ട്ടി​ൽ ലി​ന്‍റോ, വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി​നി ജെ​ൻ​സ​ൺ ബെ​ന്നി, ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് സി. ​സി​ജി​ത , ന​രി​യം​പാ​റ സ്വ​ദേ​ശി ജി​റ്റി കെ. ​ജ​യിം​സ് എ​ന്നി​വ​രെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​രു​ണി​നെ നാ​യ ക​ടി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ലി​ന്‍റോ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ചാ​യ കു​ടി​ക്കാ​ൻ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കു ക​യ​റു​മ്പോ​ൾ പി​ന്നി​ൽ​നി​ന്നാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ദ്യം വ​ല​തു കാ​ലി​ലും പി​ന്നീ​ട് ഇ​ട​തു കാ​ലി​ലും നാ​യ ക​ടി​ച്ചു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഭ​ർ​ത്താ​വു​മൊ​ത്ത് ക​ട്ട​പ്പ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി​നി ജെ​ൻ​സ​ൺ ബെ​ന്നി​യു​ടെ നേ​ർ​ക്കാ​യി​രു​ന്നു അ​ടു​ത്ത ആ​ക്ര​മ​ണം. ജെ​ൻ​സ​ന്‍റെ കാ​ലി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.
തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് സി​ജി​ത, ന​രി​യം​പാ​റ സ്വ​ദേ​ശി ജി​റ്റി എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റ​ത്. ലി​റ്റി​യു​ടെ കാ​ലി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. ഇ​വ​രു​ടെ വ​സ്ത്ര​വും നാ​യ ക​ടി​ച്ചു​കീ​റി. പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ​യും ഒ​രേ നാ​യ ത​ന്നെ​യാ​ണ് ക​ടി​ച്ച​ത്. എ​ല്ലാ​വ​രും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ന്‍റി റാ​ബി​സ് വാ​ക്സി​നെ​ടു​ത്തു.

Related Articles

Latest Articles