Sunday, May 26, 2024
spot_img

അഭയ കേസ്; ഹൈക്കോടതി വിധി തുണയാകുമോ?

തന്റെ അകാല മരണത്തിനു ഉത്തരവാദികളായ കുറ്റവാളികൾക്ക് പിന്നാലെ സിസ്റ്റർ അഭയയുടെ ആത്മാവു ഇപ്പോഴും ഉണ്ടോ? ഉത്തരം ഒരു പക്ഷെ നമുക്ക് പറയാൻ ആകില്ല. എന്നാൽ കഴിഞ്ഞ 27 വർഷങ്ങളായി രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും സമ്പത്തിന്റെയും ശക്തി ഉപയോഗിച്ച് അഭയ കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. ഈ സംഭവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സിബിഐ കോടതി വിചാരണ നേരിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്‌ വ്യക്തമാക്കുന്നത്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും സിബിഐ വിചാരണ നേരിടുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയിരിക്കുന്നത്.

Related Articles

Latest Articles