Friday, June 2, 2023
spot_img

എട്ടുകാലി മമ്മൂഞ്ഞ് റീലോഡഡ് :സിദ്ധുവിനെ ട്രോളി സോഷ്യൽ മീഡിയ

:


രാജ്യം, ധീരനായ യുദ്ധവൈമാനികൻ, വിങ് കമാൻഡർ അഭിനന്ദ് വർദ്ധമാനന്റ്റെ തിരിച്ചു വരവ് കാത്തിരിക്കവേ, അതിന്റെ ക്രഡിറ്റ് അടിച്ചെടുക്കാൻ കോൺഗ്രസ് നേതാവും, പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത്സിങ്ങ് സിദ്ധു നടത്തിയ നാണം കെട്ട ശ്രമങ്ങളെ പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ.

ഇരുപത്തിനാല് മണിക്കൂർ നീണ്ട പിരിമുറുക്കത്തിനൊടുവിൽ സിദ്ധു കഥകൾ കേട്ടു പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയാ വായനക്കാർ. അഭിനന്ദിന്റ്റെ മോചനം സംബന്ധിച്ച് ഉച്ചയോടെ പാക് പാർലമെന്റ്റിൽ ഇമ്രാൻ ഖാന്റെ പ്രസ്ഥാവന നടത്തിയതിന് ശേഷം വൈകുന്നേരത്തോടെ ഇമ്രാൻ ഖാന്, അഭിനന്ദിന്റ്റെ മോചനത്തിനായി കത്തെഴുതിയ സിദ്ധുവിന്റ്റെ തട്ടിപ്പ് സോഷ്യൽ മീഡിയ കയ്യോടെ പിടികൂടിയിരുന്നു. സിക്കുകാർക്ക് നാണംകെടാനായി ഇങ്ങനെയൊരു ജന്മം എന്നാണ് ചില പരിഹാസങ്ങൾ. പിന്നാലെ പൊട്ടിചിരിപ്പിക്കുന്ന കഥകളുമിറങ്ങി. ചില സാമ്പിളുകൾ ഇതാ..
“ഈ അവസരത്തില്‍ ചില കാര്യങ്ങള്‍ ഓര്‍ത്തു പോകുകയാണ്….

1947 ആഗസ്റ്റ് 14. സമയം വൈകുന്നേരം 7 മണി. രാത്രി 12 മണിക്ക് രാജ്യം വിടാമെന്ന് പറഞ്ഞ ബ്രിട്ടീഷുകാര്‍ പോകുന്ന ലക്ഷണമില്ല. മൗണ്ട് ബാറ്റണ്‍ പ്രഭു തന്റെ റൂമില്‍ കയറി കതക് അടച്ച് ഇരിപ്പാണ്. ഗാന്ധിജിയും നെഹ്റുവും ഒക്കെ പല തവണ വാതിലില്‍ മുട്ടി വിളിച്ചിട്ടും ബാറ്റണ്‍ കതക് തുറക്കുന്ന ലക്ഷണം ഇല്ല. വല്ലാത്ത വിഷമഘട്ടത്തിലൂടെ എല്ലാവരും കടന്നു പോകുന്നു…

പെട്ടെന്ന് നെഹ്റുവിന് ഒരു ഐഡിയ. നെഹ്റു ഫോണ്‍ എടുത്ത് സിദ്ദുവിനെ വിളിച്ചു. സിദ്ദു എല്ലാം ശ്രദ്ധയോടെ കേട്ടു. ”ഇപ്പ ശരിയാക്കി തരാം” എന്ന് സിദ്ദു നെഹ്റുവിന് വാക്ക് കൊടുത്തു.

പോക്കറ്റ് ഡയറിയില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സ് സ്റ്റുവാര്‍ട്ടിന്റെ നമ്പര്‍ എടുത്ത് ഡയല്‍ ചെയ്തു. അലക്സിനെ വിളിച്ച് കാര്യം പറഞ്ഞു. അലക്സ് ഉടന്‍ തന്നെ എലിസബേത്ത് രാജ്ഞിയുടെ കൊട്ടാരത്തിലേക്ക് പാഞ്ഞു. മൗണ്ട് ബാറ്റണ്‍ റൂം അടച്ച് ഇരിക്കുന്ന കാര്യം പറഞ്ഞു. രാജ്ഞി മൗണ്ട് ബാറ്റണിനെ വിളിക്കുകയും രാത്രി 12 മണിയുടെ ഫ്ലൈറ്റില്‍ തന്നെ ഇന്ത്യ വിടാന്‍ കല്‍പ്പിക്കുകയും ചെയ്തു.

ആഹ്ലാദം തിര തല്ലിയ നിമിഷങ്ങള്‍. അവിടെ കൂടി നിന്നവര്‍ സിദ്ദുവിനെ ആകാശത്തേക്ക് ഉയര്‍ത്തി. ”സിദ്ദു കീ ജയ് ” വിളികളാല്‍ അന്തരീക്ഷം മുഖരിതമായി.

മറ്റൊരു സംഭവം, 1989 ല്‍ ശ്രീപെരുംമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടു. എല്‍ടിടിഐ യെ ഉന്മൂലനം ചെയ്യണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രീലങ്കയോട് ആവശ്യപ്പെട്ടു. കാലം കുറെ കഴിഞ്ഞപ്പോള്‍ ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ അര്‍ജ്ജുന രണതുംഗ ശ്രീലങ്കയില്‍ മന്ത്രിയായി. ഉടന്‍ തന്നെ സിദ്ദു രണതുംഗക്ക് കത്തെഴുത്തി. പുലിവേട്ടക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ടിഷ്യൂ ടിഷ്യൂ… ശ്രീലങ്കന്‍ സൈന്യം വേലുപ്പിള്ള പ്രഭാകരനെ വെടിവെച്ചു കൊന്നു. വീണ്ടും സിദ്ദു ടച്ച് രാജ്യം അറിഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ പെയിന്റിംഗ് ജോലിക്ക് പോയ രണ്ട് മലയാളികളെ കാട്ടു ജാതിക്കാര്‍ പിടിച്ചത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. മോചനത്തിന് എംബസി വഴി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. വീണ്ടും സിദ്ദു രംഗത്തെത്തി. തന്റെ ഒപ്പം ക്രിക്കറ്റ് കളിച്ച ഹാന്‍സി ക്രോണിയക്ക് കത്തെഴുതി. ക്രോണിയ ഈ വിവരം നെല്‍സണ്‍ മണ്ടേലയോട് പറയുകയും മണ്ടേല കാട്ടു ജാതിക്കാരോട് ചര്‍ച്ച നടത്തി മലയാളികളെ മോചിപ്പിക്കുകയും ചെയ്തു. വീണ്ടും സിദ്ദു ടച്ച് !

ആസ്ത്രേലിയന്‍ തീരത്ത് നിന്ന് ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റ് ആയിരുന്നു അടുത്ത പ്രതിസന്ധി. സിദ്ദു റിക്കി പോണ്ടിങ്ങിനെ ബന്ധപ്പെടുകയും പോണ്ടിങ് അവിടെയു
ള്ള സിഐടിയുക്കാരെയും ഐഎന്‍ടിയുസിക്കാരെയും പെട്ടെന്ന് കൂട്ടി വലിയൊരു മതില്‍ കെട്ടി കാറ്റിന്റെ ഗതി തിരിച്ച് വിടുകയും ചെയ്തു.”

സിദ്ദുവിന്റെ കൂടുതല്‍ വീരഗാഥകള്‍ അറിയാവുന്നവര്‍ പങ്ക് വയ്ക്കുമല്ലോ എന്നും ആഹ്വാനമുണ്ട്.

Related Articles

Latest Articles