Friday, April 26, 2024
spot_img

അഭിനന്ദന്‍ മാധ്യമങ്ങളെ കാണുന്നത് ‘ ഡീബ്രീഫിങ് ‘ നടപടികള്‍ക്ക് ശേഷം

ദില്ലി : അഭിനന്ദന്‍ മാധ്യമങ്ങളെ കാണുന്നത് ‘ ഡീബ്രീഫിങ് ‘ നടപടികള്‍ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. വ്യോമസേന, ഇന്റിലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും.

പാക് അധികൃതരോട് അഭിനന്ദന്‍ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ലക്ഷ്യം. തന്ത്രപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നോ ? വിമാനം തകര്‍ന്നത് എങ്ങനെ?, പാക് ചാര സംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്തോ, പാക് കസ്റ്റഡിയില്‍ മര്‍ദിക്കപ്പെട്ടോ? മിഗ് വിമാനത്തെ പറ്റി അവര്‍ക്ക് വിവരങ്ങള്‍ നല്‍കിയോ തുടങ്ങിയ വിവരങ്ങള്‍ അഭിനന്ദനോടു ചോദിച്ചറിയും.

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീടാകും മാധ്യമങ്ങളെ കാണുക.

Related Articles

Latest Articles