അഞ്ചല്‍: കുളത്തുപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിക്കപ്പ് വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തോടെയാണ് അപകടമുണ്ടായത്. കുളത്തുപ്പുഴ സ്വദേശി യഹിയ, മടത്തറ സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്.
വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എസ്റ്റേറ്റിലാണ് അപകടം ഉണ്ടായത്. റബര്‍ മരം മുറിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്ന ഇവിടേക്ക് ഇന്ധനവുമായി പോയ പിക്കപ്പാണ് മറിഞ്ഞത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കടയ്ക്കല്‍ സ്വദേശികളായ റിയാസ്, അനീഷ് കുമാര്‍, ഷാജിര്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

