Thursday, May 9, 2024
spot_img

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. വെമ്പായത്തിന് സമീപം പെരുങ്കുഴിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ നെടുമങ്ങാട് ആനാട് വേങ്കവിള നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്.

മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വച്ചും വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചുമാണ് മരണപ്പെട്ടത്. മനുവിന്റെ അമ്മയെ കാണാനായി പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles