Monday, January 12, 2026

കോട്ടയത്ത് നായ റോഡിന് കുറുകെ ചാടി: പിന്നാലെ വാഹനങ്ങളുടെ കൂട്ടിയിടി

കോട്ടയം: നായ റോഡിന് കുറുകെ ചാടി മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം. കോട്ടയം എം.സി റോഡില്‍ മണിപ്പുഴയിലാണ് സംഭവം. പാലുമായി പോവുകയായിരുന്ന പിക്കപ്പ് വാനിന് മുന്നിലേക്ക് നായ ചാടിയാണ് അപകടമുണ്ടായത്.

നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതേതുടർന്ന് പിന്നാലെ വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കാറും വാനിന് പിന്നിലിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. കാറിന്റെ മുന്‍ഭാഗത്തിനും കേടുപാടുകളുണ്ടായി. അതേസമയം അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് എം.സി റോഡില്‍ 15 മിനിറ്റ് നേരം ഗതാഗതക്കുരുക്കുണ്ടായി.

Related Articles

Latest Articles