Sunday, September 27, 2026

ഉത്തർപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു; 45 പേർക്ക് പരിക്കേറ്റു

ഉത്തർപ്രദേശ് : ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. നാല് പേർ മരിച്ചു.45 പേർക്ക് പരിക്കേറ്റു .യുപിയിലെ ഗോരഖ്പൂരിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 2.30ഓടെ അമിതവേഗതയിലെത്തിയ ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സൈഫയിലെ പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Latest Articles