Friday, January 9, 2026

വാഹനാപകടം; കല്ലടിക്കോട് ദേശീയപാതയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോട് ദേശീയ പാതയില്‍ ഇന്ന് രാവിലെ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മണ്ണാർക്കാട് സ്വദേശികളാണ് മരിച്ചത്.

പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയാണ് മണ്ണാര്‍ക്കാട് നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പോലീസ് സ്‌റ്റേഷന്റെ മതില്‍ ഇടിച്ചു തകർത്താണ് നിന്നത്. ഒരാള്‍ അപകട സ്‌ഥലത്തും, മറ്റൊരാള്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

Related Articles

Latest Articles