Sunday, November 1, 2026

അടിമാലിയിൽ 300 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് ലോറി മറിഞ്ഞു!!! രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലിയിൽ ലോറി കൊക്കയിലേയ്‌ക്ക് മറിഞ്ഞ് (Accident In idukki) 2 പേർ മരിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കോതമംഗലത്തു നിന്നും വരുന്നതിനിടെയാണ് അപകടം.

ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഒരുവശം മുറിച്ചു മാറ്റിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. 300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി വീണത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയിൽ എത്തി. പോലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വനമേഖലയായതിനാലും റോഡിൽ നിന്നും വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു.

Related Articles

Latest Articles