ദുബായ് : വാഹനാപകടത്തില്‍ തിരുവല്ല തട്ടാംപറമ്പില്‍ വര്‍ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസ് മരിച്ചു. വര്‍ഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫുജൈറയില്‍ താമസിക്കുന്ന ഇവര്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലേക്കു പോകുമ്പോള്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. വര്‍ഗീസ് കോശിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. റീജ സംഭവ സ്ഥലത്ത് തന്നെമരിച്ചു.