Tuesday, May 14, 2024
spot_img

2025 ഓടെ 80 ശതമാനം ഇലക്ട്രിക് ബസുകൾ ദില്ലിയിൽ നിരത്തിൽ ഇറങ്ങും ; വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായെന്ന് അരവിന്ദ് കേജ്‌രിവാൾ

ദില്ലി : 2025 ആകുമ്പോഴേക്കും ദില്ലിയിലെ 80 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ദില്ലിയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും 2023ലും 2025ലും 1500 ബസുകൾ വീതം വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലിയിൽ ആകെ 7379 ബസുകളാണ് ഉള്ളത്. അതിൽ 300 ഇലക്ട്രിക് ബസുകളുമുണ്ട്. 4000 ബസുകൾ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും ബാക്കി ബസുകൾ ഡിഐഎംടിഎസിന്റെയും നിയന്ത്രണത്തിലാണുള്ളത്. ദില്ലി മെട്രോയുടെ വക 100 ഫീഡർ ബസുകളുണ്ട്. 2025ഓടെ ആകെ 10,000 ബസുകൾ ദില്ലിയിലുണ്ടാവുമെന്നും അതിൽ 80 ശതമാനവും ഇലക്ട്രിക് ബസുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. . ഡിപ്പോകളിൽ ചാർജിങ്ങ് പോയിൻ്റുകൾ സ്ഥാപിക്കുമെന്നും കേജ്‌രിവാൾ അറിയിച്ചു.

Related Articles

Latest Articles