കോട്ടയം: 1993ല്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ചെന്ന കേസില്‍ കോടതി ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വര്‍ഷത്തിനുശേഷം പിടിയിലായി. എരുമേലി പാക്കാനം പുഞ്ചവയല്‍ കാരിശേരി ചവറമ്മാക്കല്‍ സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്.
95ല്‍ കോടതി ഇയാള്‍ക്കു മൂന്നുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലില്‍ പ്രതിയെ ഇടുക്കി തങ്കമണിയില്‍ നിന്നാണു പിടികൂടിയത്.

