തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ എംഡിഎംഎയുമായി തിരുവനന്തപുരത്ത് എക്സൈസ് പിടികൂടി. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 250 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.
തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെയാണ് ടോണി പിടിയിലാകുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണം നടക്കവെയാണ് പ്രതിയെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിക്കുന്നത്. പ്രതിക്കൊപ്പം ഒരു കാറും എക്സൈസ് പിടികൂടിയിട്ടുണ്ട്.

