Monday, November 2, 2026

നടൻ എൻ.ഡി പ്രസാദ് തൂങ്ങി മരിച്ച നിലയിൽ; ആക്ഷൻ ഹീറോ ബിജു അടക്കം നിരവധി ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദ് മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മരണം സംഭവിച്ചത് ഞായറാഴ്ച രാത്രിയാണ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി എന്നീ സിനിമകളിലും പ്രസാദ് അഭിനയം കാഴ്ച വച്ചിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തിലെത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് പ്രസാദ് പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

Related Articles

Latest Articles