Sunday, May 5, 2024
spot_img

വീണാലും പിന്മാറില്ല… പതറാതെ വീണ്ടും: ‘വലിമൈ’യിൽ അ‍ജിത്തിന്റെ കിടിലൻ സ്റ്റണ്ട്; മേക്കിങ് വിഡിയോ പുറത്ത്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ അജിത് കുമാർ നായകനാകുന്ന വലിമൈ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘നേർക്കൊണ്ട പാർവൈ’,‘തീരൻ’ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് ആണ് ‘വലിമൈ’ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘വലിമൈ’യുടെ മേക്കിങ് വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രം. സിനിമയുടെ ഷൂട്ടിങ്ങിനിടെ താരത്തിന് രണ്ട് തവണ പരുക്കേറ്റത് വാർത്തയായിരുന്നു.

ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Articles

Latest Articles