Thursday, May 16, 2024
spot_img

ചുമ്മാ ഒരു കണ്‍സപ്റ്റ്: മാസ് ലുക്കിൽ മോഹൻലാൽ: സേതു ശിവാനന്ദന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമ മേഖലയിൽ കൺസപ്റ്റ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന സേതു ശിവാനന്ദൻ വരച്ച മാസ്ലൂക്കിലുള്ള മോഹൻലാലിൻറെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തീർത്തും ആടുതോമയിലുള്ള മോഹൻലാലിൻറെ ഹെയർസ്‌റ്റൈലില്‍ ഇപ്പോഴുള്ള ലുക്ക് വരുന്ന കണ്‍സപ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം ചിത്രം വൈറലായി കഴിഞ്ഞിട്ടുണ്ട്.

“ചുമ്മാ ഒരു കൺസപ്റ്റ്” എന്ന അടികുറിപ്പോടെയാണ് സേതു ശിവാനന്ദന്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഈയൊരു കണ്‍സപ്റ്റില്‍ ഒരു കഥയും കൂടെ സെറ്റ് ആക്കി പടം എടുക്കു, മാസ്‌ലുക്ക്, ഗംഭീരം, അണ്ണാ നിങ്ങള്‍ വേറെ ലെവല്‍, ആടുതോമ റീബോൺ തുടങ്ങി സേതുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. നേരത്തെയും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വരച്ച്‌ സേതു സോഷ്യല്‍ മീഡിയയില്‍ താരമായിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സിന് വേണ്ടി ഒടിയന്റെ ഒരു ചിത്രം വരച്ചിരുന്നു. ഇത് മോഹന്‍ലാലിന് ഏറെ ഇഷ്‌ടപ്പെടുകയും ചെയ്തു. അന്ന് തൊട്ട് സേതുവിന് താരവുമായി സൗഹൃദമുണ്ട്.

Related Articles

Latest Articles