Sunday, May 5, 2024
spot_img

നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി; ഫാഷൻ സംരംഭക രൂപാലി ബറുവയുമായുള്ള വിവാഹം 60 ആം വയസിൽ

പ്രശസ്ത തെന്നിന്ത്യൻ നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി. ഫാഷൻ സംരംഭക രൂപാലി ബറുവയാണ് വധു. വിവാഹ രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം ദമ്പതികൾ അടുത്ത സുഹൃത്തുക്കൾക്കായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചു.

താരത്തിന്റെ വിവാഹ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്, പരമ്പരാഗത വേഷമാണ് വധുവും വരനും വിവാഹ ചടങ്ങിൽ ധരിച്ചത്. ആശിഷ് സ്വർണ്ണ കരയുള്ള കസവ് മുണ്ടും ജുബ്ബയും രൂപാലിസ്വർണ്ണ ബോർഡറുള്ള പരമ്പരാഗത അസമീസ് വെള്ള സാരിയാണ് ധരിച്ചത്.

തമിഴ്, തെലുങ്ക്, മലയാളം സിനിമയുടെ ഭാഗമായിട്ടുള്ള ആശിഷ് വിദ്യാർത്ഥി ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയ സന്തോഷം മാദ്ധ്യമങ്ങളോട് പങ്ക് വച്ചു . “ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. രാവിലെ നിയമപരമായി വിവാഹിതരായ കാര്യവും അടുത്ത സുഹൃത്തുക്കൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പാർട്ടിയെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.

CID മൂസ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്ക് സുപരിചിനായ നടനാണ് ആശിഷ് വിദ്യാർത്ഥി. പിന്നീട് ചെസ്, ബാച്ചിലർ പാർട്ടി, ബ്ളാക്ക് ക്യാറ്റ് തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം ജനപ്രിയ വെബ് സീരീസുകളിലും അഭിനയിച്ചു.

Related Articles

Latest Articles