Friday, April 26, 2024
spot_img

നടൻ ബാല ഐസിയുവിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ,തെറ്റായി പ്രചരിക്കുന്ന വാർത്തകൾ അവഗണിക്കണമെന്ന് ബന്ധുക്കൾ

കൊച്ചി : കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാല ഐസിയുവിൽ തന്നെ തുടരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. തെറ്റായി പ്രചരിക്കുന്ന വാർത്തകൾ അവഗണിക്കണമെന്ന് ബാലയുടെ ബന്ധുക്കൾ വ്യക്തമാക്കി. ഏതാനും ദിവസം കൂടി ബാലയ്ക്ക് ഐസിയുവിൽ കഴിയേണ്ടി വരും.

തിങ്കളാഴ്ചയാണ് ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും സന്ദർശിച്ചിരുന്നു.

Related Articles

Latest Articles