Tuesday, May 7, 2024
spot_img

ഇത് മോദിയുടെ ഇന്ത്യ!!
പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ മുൻപത്തേക്കാൾ ശക്തമായി,
സൈനികമായി തന്നെ ഇന്ത്യ പ്രതികരിക്കുമെന്ന് അമേരിക്ക

ദില്ലി : പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ ഇന്ത്യ മുൻകാലങ്ങളെക്കാൾ ശക്തമായി പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റലിജൻസ് കമ്യൂണിറ്റി (ഐസി) യുടെ റിപ്പോർട്ട്. അമേരിക്കൻ കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിലാണ് പാകിസ്ഥാന്റെ ഉറക്കം കളയുന്ന ഐസിയുടെ നിരീക്ഷണം. സിഐഎ, എൻഎസ്എ എന്നിവയടക്കമുള്ള അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സംഘമാണ് ഐസി.

ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 2020ലെ ഗൽവാൻ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സുഗമമാകില്ലെന്നും റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്. നിലവിൽ ആണവശക്തിയിൽ സ്വയം പര്യാപ്തത വരിച്ച, ലോകത്തിലെ തന്നെ പ്രധാന ആണവ ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം അമേരിക്കൻ ജനതയ്ക്കും അമേരിക്കയുടെ താൽപര്യങ്ങൾക്കും ഹാനികരമാണ്. ഈ സാഹചര്യത്തിൽ അതിർത്തി പ്രശ്നങ്ങൾ രമ്യതയിലെത്തിക്കുവാൻ അമേരിക്കയ്ക്ക് ഇടപെടേണ്ടിവരുമെന്നും റിപ്പോർ‌ട്ട് പറയുന്നു.

Related Articles

Latest Articles