Sunday, October 25, 2026

നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു;അംഗത്വം സ്വീകരിച്ചത് ജെ പി നദ്ദയിൽ നിന്ന്

നടന്‍ കൃഷ്ണകുമാറിന് ബി.ജെ.പി. അംഗത്വം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്.നാളെ തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണെന്ന് നേരത്തെ കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു

അറിയപ്പെടുന്ന ഒരു കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Latest Articles