മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മുട്ടി. തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2019-ൽ പുറത്തിറങ്ങിയ വൈ എസ് ആറിന്റെ ജീവിതകഥ പറഞ്ഞ ‘യാത്ര’ എന്ന തെലുങ്ക് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ‘യാത്ര’ യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്നു.
നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി നായകനായെത്തുന്ന ‘ഏജെന്റ്’ എന്ന ചിത്രത്തിലാണ് മമ്മുക്ക അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മമ്മൂട്ടി ഹംഗറിയില്‍ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുന്നത്. അഞ്ച് ദിവസമാണ് മമ്മൂട്ടിയുടെ ഹംഗറിയിലെ ഷൂട്ടിംഗ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

