Thursday, December 25, 2025

ഐശ്വര്യത്തിലേക്കുള്ള പുതുപ്പിറവിയുടെ പ്രതീക്ഷയാണ് മലയാളികൾക്ക് ചിങ്ങപ്പുലരി: ആശംസകളുമായി മോഹൻലാൽ

ഇന്ന് ചിങ്ങം ഒന്ന്. മഹാമാരിയുടെ ദുരിതങ്ങളിൽ പെട്ടുഴലുമ്പോഴും ദുരിതങ്ങൾക്കിടയിലും പ്രതീക്ഷകളുടെ ചിറകിലേറി ചിങ്ങം പുല‌ർന്നു. മലയാളികളുടെ പുതുവര്‍ഷം. ആധിയും വ്യാധിയുമൊഴിയുന്ന നല്ലൊരു നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ചിങ്ങപ്പുലരിയുടെ ആശംസകളുമായി ഒട്ടേറെ പേരാണ് ആശംസകള്‍ നേര്‍ന്ന് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒപ്പം മലയാളത്തിന്റെ നടന വിസ്‌മയം മോഹൻലാൽ ചിങ്ങപ്പുലരി ആശംസകള്‍ നേരുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ ആശംസകളേകിയത്.

“മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകൾ തിരികെ വരട്ടെ. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകൾ”-അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.”

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles