Tuesday, April 30, 2024
spot_img

അമ്പിളി അണിഞ്ഞത് മുക്കുപണ്ടം: പത്തു കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് ആദിത്യൻ; തെളിവുകൾ പുറത്ത്‌വിട്ട് നടൻ

ആദിത്യന്‍ ജയന്‍, അമ്പിളി ദേവി താരദമ്പതികളുടെ കേസില്‍ തൃശൂര്‍ കുടുംബകോടതിയുടെ ഇടപെടല്‍. നടനെതിരെ അമ്പിളി മാധ്യമങ്ങളോട് മിണ്ടരുതെന്നാണ് കോടതിയുടെ നിർദ്ദേശം. നടിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് ഉത്തരവ്. നഷ്ടപരിഹാരമായി 10 കോടി രൂപയാണ് ആദിത്യൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമങ്ങൾ വഴി തുടർച്ചയായി ആദിത്യനെതിരെ അമ്പിളിദേവി ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നതായി നടൻ ആരോപിച്ചു. 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാൽ അമ്പിളി ദേവിയുടെ ഈ അവകാശവാദത്തെ ആദിത്യൻ കോടതിയിൽ എതിർത്തു. മാത്രമല്ല സ്വർണാഭരണങ്ങളെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കത്തിലും കോടതി ഇടപെട്ടു. അമ്പിളി പണയപ്പെടുത്തിയ ആദിത്യന്റേതടക്കമുള്ള ആഭരണങ്ങള്‍ കേസില്‍ തീര്‍പ്പുകല്‍പിക്കും വരെ വിട്ടുകൊടുക്കരുതെന്ന് ബാങ്കിനോട് കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനുവാണ് ആദിത്യനു വേണ്ടി ഹാജരായത്. തുടർന്ന് അമ്പിളി ദേവിയ്ക്കെതിരായ ചില ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക പറഞ്ഞു. സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് അവകാശപ്പെടുന്ന തെളിവുകളും ആദിത്യൻ സമർപ്പിച്ചിട്ടുണ്ട്. അതേസമയം നേരത്തെ അമ്പിളിയുടെ പരാതിയെത്തുടന്ന് സീരിയൽ നടന്മാരുടെ സംഘടനയായ ആത്മയിൽ നിന്ന് ആദിത്യനെ പുറത്താക്കിയിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles