സൂര്യ നായകനാകുന്ന വണങ്ങാന്റെ ചിത്രീകരണം പുനരാരംഭിക്കുന്നതിലെ കാലതാമസത്തിന് ശേഷം, ശിവയ്‌ക്കൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് സൂര്യ ആരംഭിക്കുമെന്ന് ഇപ്പോള്‍ പറയപ്പെടുന്നു.
ഒരു തമിഴ്-തെലുങ്ക് ദ്വിഭാഷയായി യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്ന ഈ പ്രോജക്റ്റ് അടുത്ത ആഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.
ചിത്രത്തിനായുള്ള അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അണിനിരത്തി, രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളില്‍ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കാന്‍ ടീം ഒരുങ്ങുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്ത് വരും

