Thursday, May 2, 2024
spot_img

2020യിൽ റെക്കോർഡ് ഇട്ട് വിജയ്; എന്തിനാണെന്നല്ലേ!

ചെന്നൈ: ആരാധകര്‍ക്ക് നന്ദി അറിയിച്ച് തമിഴ് താരം വിജയ്‍ പങ്കുവെച്ച ‘കൂള്‍’ സെല്‍ഫി 2020ല്‍ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്ത ചിത്രമായി തെരഞ്ഞെടുത്തു. ‘2020ല്‍ ഇതാണ് സംഭവിച്ചത്’ എന്ന തലക്കെട്ടില്‍ വിവിധ വിഷയങ്ങള്‍ പങ്കുവെക്കുന്ന സെഗ്‌മെന്റിലാണ് ട്വിറ്റര്‍ ഇന്ത്യ ഇക്കാര്യം പറയുന്നത്. ട്വിറ്ററിന്‍റെ വര്‍ഷാവസാന റീകാപ്പ് 2020യിലാണ് ട്വിറ്റര്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ലഭിച്ച ചിത്രം പ്രഖ്യാപിച്ചത്. തമിഴ്നാട് നെയ്‍വേലിയില്‍ മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നും വാനിന് മുകളില്‍ കയറി നിന്ന് ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് വിജയ്‍യുടേതായി പുറത്തുവന്നത്. ഈ ചിത്രമാണ് ട്വിറ്ററിലെ ഏറ്റവും ജനകീയ ചിത്രമായി തെരെഞ്ഞെടുത്തത്. വിജയ്‍യുടെ വീട്ടിലെ ഇന്‍കം ടാക്സ് റെയ്ഡിന് തൊട്ടുപിന്നാലെയാണ് താരത്തിന്‍റെതായി ആദ്യമായി ഒരു ഫോട്ടോ പുറത്തുവന്നത്. ഒരു ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം റീ ട്വീറ്റുകളാണ് ചിത്രം നേടിയത്. ഫെബ്രുവരി 10നാണ് വിജയ് ചിത്രം പങ്കുവെച്ചത്.

Related Articles

Latest Articles