Monday, September 28, 2026

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ആറ് വർഷമായി വിചാരണ തീരാതെ ജയിലിൽ കഴിയുകയാണെന്ന് ഇയാൾ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമണമാണെന്ന് കോടതി വ്യക്തമാക്കി.
വിചാരണ നടക്കുന്ന ദിവസങ്ങളിൽ പൾസർ സുനിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഹര്‍ജിയില്‍ അതിജീവിതയുടെ മൊഴി ഉൾപ്പെടെ ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.

Related Articles

Latest Articles