Monday, May 6, 2024
spot_img

മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ഭാര്യയും

മുംബൈ : ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ഭാര്യ ആതിയ ഷെട്ടിയും. ഇരുവരും പരമ്പരാഗത വേഷം ധരിച്ച് ക്ഷേത്ര ദർശനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ രണ്ടു ടെസ്റ്റിലും ബാറ്റിങ്ങിൽ പരാജയമായ രാഹുൽ മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് ക്ഷേത്രത്തിലെത്തിയത്.

കഴിഞ്ഞ ജനുവരി 23ന് മുംബൈയിൽ വച്ചാണ് രാഹുലും ആതിയയും വിവാഹിതരായത്. ഇന്‍‍ഡോറിലെ ഹോൽകർ സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിനാണു പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടക്കുക. രാഹുലിനെ മൂന്നാം ടെസ്റ്റിൽ കളിപ്പിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫോമിലുള്ള സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്ലിനെ രാഹുലിന് പകരം പരിഗണിക്കാൻ സാധ്യത കൂടുതലാണ്.

Related Articles

Latest Articles