Sunday, May 5, 2024
spot_img

“ഇന്ത്യയുടെ യഥാർത്ഥ രുചി” ; ഇന്ത്യയെ അനുഭവിച്ചറിയാൻ ചായക്കടയിൽ നിന്ന് ചായകുടിച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്

ദില്ലി : ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് തന്റെ ദക്ഷിണേഷ്യൻ രാഷ്ട്ര സന്ദർശനത്തിനിടെ ഇന്ത്യയിലെ തെരുവുകളിൽ ഒരു കപ്പ് ചായ ആസ്വദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. ഇന്ത്യയിലെ ജർമ്മൻ എംബസിയാണ് ഈ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

‘സ്വാദിഷ്ടമായ ചായ ഇല്ലാതെ നിങ്ങൾക്ക് എങ്ങനെ ഇന്ത്യയെ അറിയാൻ കഴിയും? ചാണക്യപുരിയിലെ ഒരു തെരുവിലെ ഞങ്ങളുടെ പ്രിയപ്പെട്ട ചായക്കടയിലേക്ക് ഞങ്ങൾ ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസിനെ കൊണ്ടുപോയി. നിങ്ങൾ എല്ലാവരും പോകണം! ഇന്ത്യയുടെ യഥാർത്ഥ രുചി,” എന്നാണ് എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉഭയകക്ഷി ബന്ധം വിപുലീകരിക്കുന്നതിനും യുക്രൈൻ സംഘർഷം ചർച്ച ചെയ്യുന്നതിനുമായി ശനിയാഴ്ചയാണ് ഷോൾസ് തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ആരംഭിച്ചത്.

Related Articles

Latest Articles