Tuesday, October 6, 2026

ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും: രൂക്ഷ വിമർശനവുമായി ലക്ഷ്മി പ്രിയ

തിരുവനന്തപുരം: നടൻ വിനായകന്റെ വിവാദമായ മീ ടു പരാമർശം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വലിയ ചർച്ചയ്‌ക്കാണ്‌ ഇടവെച്ചിരിക്കുന്നത്. നടനെതിരെ നിരവധിപേർ രംഗത്ത് എത്തുകയും ചെയ്‌തു. ഇപ്പോഴിതാ, നടി ലക്ഷ്മിപ്രിയ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം ചോദ്യം എന്നോട് ചോദിച്ചാൽ അവന്റെ പല്ലടിച്ചു താഴെയിടുമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. കൂടാതെ, ഇതെല്ലം കേട്ടുകൊണ്ടിരുന്ന നവ്യ നായർക്കെതിരെയും ലക്ഷ്മി പ്രതികരിച്ചു.

ലക്ഷ്മിപ്രിയയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം…

ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?

സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.- എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്.

Related Articles

Latest Articles