Tuesday, October 6, 2026

“അമ്മ,എന്റെ ഏറ്റവും വലിയ ശക്തി”: അമ്മയുടെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വളരെപെട്ടന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ കഥകളി മേക്കപ്പിടുന്ന അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. അമ്മയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും ഏറെ അഭിമാനമുണ്ടെന്നും കുറിച്ചാണ് മഞ്ജു അമ്മ ഗിരിജ മാധവന്റെ ചിത്രങ്ങൾ പങ്കുവച്ചത്.

“അമ്മ,. ഞാൻ അമ്മയുടെ ഒരു ഭാ​ഗമാണെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,”എന്നാണ് മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. “ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും നമുക്ക് ആഗ്രഹം സത്യസന്ധമായി ഉണ്ടെങ്കിൽ അത് നടക്കുമെന്ന് എന്റെ അമ്മ പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. എനിക്കും എല്ലാ സ്ത്രീകൾക്കുമൊരു പ്രചോദനമാണത്,” അമ്മയുടെ അരങ്ങേറ്റം കാണാൻ എത്തിയ മഞ്ജു മുൻപ് പറഞ്ഞതിങ്ങനെയാണ്.

കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവൻ അരങ്ങേറ്റം കുറിച്ചത്.

Related Articles

Latest Articles