Thursday, January 8, 2026

നടി പ്രവീണയുടെ അച്ഛൻ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള അന്തരിച്ചു: വേദന പങ്കുവെച്ച് താരം

മലയാളത്തിന്റെ പ്രിയ നടി പ്രവീണയുടെ അച്ഛൻ തിരുമല വേട്ടമുക്ക്‌ ജ്യോതി നഗർ ഗൗരീശങ്കരത്തിൽ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള അന്തരിച്ചു. 80 വയസായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് ദുഃഖവാർത്ത പങ്കുവച്ചത്.

എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി.- ​അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം പ്രവീണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

തിരുവനന്തപുരം എംജി കോളേജ്, നിലമേൽ, ചങ്ങനാശ്ശേരി, പന്തളം, മട്ടന്നൂർ എന്നീ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായിരുന്നു രാമചന്ദ്രൻ പിള്ള. പിഎൻ ലളിതാഭായി ആണ് ഭാര്യ. പ്രവീണയെ കൂടാതെ പ്രമോദ്‌ എന്ന മകൻ കൂടിയുണ്ട്.

Related Articles

Latest Articles