Saturday, May 18, 2024
spot_img

ഇത് ഒരു അടിപൊളി കൂട്ട്: ഗോവയിൽ കൂട്ടുകാരികൾക്കൊപ്പം അവധി ആഘോഷമാക്കി സാമന്ത; ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയ നടിയാണ് സാമന്ത. ഈയിടെ വിവാദങ്ങളിൽ നിറഞ്ഞ താരം അതിനെല്ലാം തക്ക മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമാ തിരക്കുകൾക്ക് ഇടവേള നൽകി ഗോവയിൽ അവധി ആഘോഷിക്കുകയാണ് സാമന്ത. സുഹൃത്തുക്കളായ ശിൽപ റെഡ്ഡി, വസുകി എന്നിവർക്കൊപ്പമാണ് സാമന്ത ​ഗോവയിലുള്ളത്. ട്രക്കിങ്ങിന് പോയതടക്കമുള്ള വിശേഷങ്ങളും ചിത്രങ്ങളും ശിൽപ റെഡ്ഡി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

പ്രശസ്ത സംവിധായകൻ വിഘ്നേശ് ശിവൻ ഒരുക്കുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ, ശാകുന്തളം, യശോദ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന സാമന്തയുടെ പുതിയ സിനിമകൾ. നടി ഒടുവിൽ പ്രത്യക്ഷപ്പെട്ടത് അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിലെ ഐറ്റം ഡാൻസിലാണ്. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles