Friday, October 9, 2026

ഒടുവിൽ വിപിന്റെ സ്വപ്നം സഫലമായി; വിദ്യയ്ക്ക് താലി ചാർത്തി നിധിൻ

തൃശ്ശൂർ: വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി (Vipin Sister Wedding). അന്ന് വിവാഹമുറപ്പിച്ച നിധിൻ തന്നെയാണ് വരൻ. പാറമേക്കാവ് ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായാണ് വിവാഹം നടന്നത്.

12ാം തിയതി നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണ് മാറ്റി വച്ചത്. എന്നാൽ വിവാഹത്തിൽ നിന്ന് എന്തുവന്നാലും പിന്മാറില്ലെന്ന് പ്രതിശ്രുത വരനായ നിധിൻ നേരത്തെ പറഞ്ഞിരുന്നു. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിപിന്റെ സഹോദരി വിദ്യ. വിവാഹശേഷം ജനുവരിയിൽ നിധിൻ വിദേശത്തേക്ക് മടങ്ങും. അധികം വൈകാതെ വിദ്യയേയും കൊണ്ടു പോകും. വിപിന്റെ മരണത്തിന് പിന്നാലെ നിരവധി സന്നദ്ധ സംഘടനകളാണ് ഈ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്.

അതേസമയം വായ്പ കിട്ടാത്തതിനെ തുടർന്ന് ഡിസംബർ ആറിനാണ് വിപിൻ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സ്വർണമെടുക്കാനായി സഹോദരിയേയും അമ്മയേയും കടയിലിരുത്തി ബാങ്കിലേക്ക് പോയതായിരുന്നു വിപിൻ. ബാങ്കിലെത്തിയപ്പോഴാണ് വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിക്കുന്നത്. ഇതിൽ മനംനൊന്താണ് വിപിൻ ആത്മഹത്യ ചെയ്തത്.

Related Articles

Latest Articles