Monday, September 21, 2026

നടി ഷംന കാസിം വിവാഹിതയാകുന്നു: വരന്‍ ജെബിഎസ് ഗ്രൂപ് ഉടമയും സിഇഒയുമായ ശാനിദ് ആസിഫ് അലി

കണ്ണൂര്‍: നടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ് ഉടമയും സിഇഒയുമായ ശാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ഷംന കാസിം തന്നെയാണ് വിവാഹ വിവരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരെ അറിയിച്ചത്. ഇരു കുടുംബാംഗങ്ങളുടേയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

കണ്ണൂര്‍ സ്വദേശിയായഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും തന്റെ സാന്നിധ്യം ഉറപ്പിച്ചു.

മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ്. ജോസഫ് സിനിമയുടെ തമിഴ് റീമേകായ വിസിത്തിരനിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

Related Articles

Latest Articles