Monday, April 29, 2024
spot_img

ബ്രിട്ടൺ “ക്ലോസ്ഡ് ”, ഒന്നര മാസം സമ്പൂർണ്ണ ലോക്ക്ഡൗൺ

ലണ്ടന്‍; ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കുന്നതിനെത്തുടര്‍ന്നാണ് നടപടി. ഫെബ്രുവരി വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കോളജുകളും സ്കൂളുകളും അടച്ചിടും. അതേസമയം വരുന്ന ആഴ്ചകള്‍ നിര്‍ണായകമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. 54,990 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 454 പുതിയ മരണങ്ങളും 28 ദിവസങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ തന്നെ വളരെ കര്‍ശനമായ നടപടികളാണ് ആരോഗ്യ വകുപ്പ് കൊവിഡ് വ്യാപനത്തിന് എതിരെ സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം 24 മണിക്കൂറിനകം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

Related Articles

Latest Articles