Friday, October 2, 2026

അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഇനി മിസോറാം ഗവര്‍ണര്‍

ദില്ലി: മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്തു. ഐസോളിലെ രാജ് ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അരുപ് കുമാര്‍ ഗോസ്വാമിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മിസോറാം മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളോടൊപ്പം ബിജെപി ദേശീയ സെക്രട്ടറി സത്യകുമാര്‍, കേരളത്തില്‍ നിന്ന് നാലു ക്രിസ്ത്യന്‍ സഭാ ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തി. ബിജെപി നേതാക്കളായ അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി രമേശ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ മിസോറാമിലെത്തിയ ശ്രീധരന്‍പിള്ളയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം കേരളത്തില്‍ നിന്ന് മിസോറാം ഗവര്‍ണര്‍ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ് ശ്രീധരന്‍ പിള്ള.

Related Articles

Latest Articles