Wednesday, May 8, 2024
spot_img

30 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ശ്രീ ശങ്കരസംഗമത്തിന് വേദിയാകാൻ ഒരുങ്ങി അനന്തപുരിയുടെ മണ്ണ്;ഏപ്രിൽ 26 മുതൽ 30 വരെ തലസ്ഥാനം യാഗഭൂമിയാകും

30 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ശ്രീ ശങ്കരസംഗമത്തിന് വേദിയാകാൻ ഒരുങ്ങി അനന്തപുരിയുടെ മണ്ണ്. പത്മനാഭസ്വാമിയുടെ മണ്ണിൽ ഭജനപ്പുര മഠത്തിലും ലെവീ ഹാളിലുമായി ഈ വരുന്ന ഏപ്രിൽ 26 മുതൽ 30 വരെ ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശ്രീ ശങ്കരസംഗമവും പഞ്ച മഹായജ്ഞവും നടക്കുക.

ഭാരതത്തിലെ വിവിധ മഠങ്ങളിലെ സന്യാസ ആചാര്യരുടെയും സർവ്വ സന്യാസസംഗമം കൊണ്ടും മഹനീയമാകുന്ന വേദിയിൽ പഞ്ച മഹായജ്ഞവും ശങ്കരസംഗമം മഹായജ്ഞത്തെ മഹായാഗത്തിന്റെ പവിത്രതയിലെത്തിക്കുന്നു. പുണ്യകർമ്മങ്ങളെ മഹാ അനുഭവയോഗമാക്കി മാറ്റണമെന്ന് ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി

Related Articles

Latest Articles