Monday, May 13, 2024
spot_img

ശൈത്യകാലം ശക്തമാകുന്നു !ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്

അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ബുധനാഴ്ച നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ശൈത്യകാലം ആരംഭിച്ച ഡിസംബർ മാസത്തിൽ തണുത്തുറഞ്ഞ കാലാവസ്ഥ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവാണ്. വടക്കൻ പ്രദേശങ്ങളിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തും.

അതേസമയം ഇന്ന് തണുത്തതും മൂടൽമഞ്ഞുള്ളതുമായ പ്രഭാതമാണ് ദില്ലിയിൽ അനുഭവപ്പെട്ടത്. 6.2 ഡിഗ്രി സെൽഷ്യസാണ് ഇന്ന് ദില്ലിയിൽ ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന താപനില. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും അതേസമയം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

Related Articles

Latest Articles