നോയിഡ : ശിവ് നാടാർ യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിൽ പെൺസുഹൃത്തിനെ വെടിവച്ച് കൊന്നശേഷം ശേഷം വിദ്യാർത്ഥി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥി അനൂജ് ആണ് പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്.
അനൂജും പെൺസുഹൃത്തും ക്യാംപസിന്റെ ഡൈനിങ് ഹാളിനു പുറത്ത് തർക്കത്തിലേർപ്പെട്ടു. പിന്നാലെ പെൺകുട്ടിയെ ആലിംഗനം ചെയ്ത ശേഷം അനൂജ് വെടിയുതിർക്കുകയായിരുന്നു. പിന്നാലെ തന്റെ ഹോസ്റ്റൽ മുറിയിലേക്ക് പോയ അനൂജ് സ്വയംവെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതെ സമയം കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.