Sunday, June 16, 2024
spot_img

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ പിഎഫ്ഐ നേതാവിന്റെ വീട്ടിൽ റെയ്ഡ്; എൻഐഎ നടപടി പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട്

കൊച്ചി : പിഎഫ്ഐ നിരോധനത്തിന് പിന്നാലെ ആലുവയിൽ പ്രാദേശിക നേതാവിന്റെ വീട്ടിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിലാണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്. പിഎഫ്ഐ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. പരിശോധന നടക്കുന്ന സമയത്ത് വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ബിനാനിപുരം, ആലുവ പൊലീസ് സംഘവും സംഭവ സ്ഥലത്തുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസിന്റെ നേതൃത്തിലും പലയിടത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു.പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്കാണ് കേന്ദ്രം നിരോധിച്ചതായി അറിയിച്ചത്. അതിനിടെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻ.ഐ.എ കസ്റ്റഡിയിലെത്തു.

ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പി.എഫ്.ഐ യുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദേശീയ അന്വേഷണ ഏജൻസി പോപ്പുലർ ഫ്രണ്ടിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്‌ദുൽ സത്താർ ഹർത്താൽ ആഹ്വാനം ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു. ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും ഇയാളെ ചോദ്യം ചെയ്തു.

Related Articles

Latest Articles