Thursday, September 24, 2026

അരികൊമ്പന്റെ പുനരധിവാസം;പിടികൂടിയതിന് ശേഷം ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തി

ഇടുക്കി: ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടിയതിന് ശേഷം ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തി. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയാണ് മൂന്നാർ ഡിഎഫ്ഒയ്ക്ക് ജിപിഎസ് കോളർ കൈമാറിയത്. വനംവകുപ്പ് സാങ്കേതിക പരിശോധന ആരംഭിച്ചു. പറമ്പിക്കുളത്ത് ആനയെ തുറന്നുവിടണമെന്നുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് അസമിൽ നിന്ന് ജിപിഎസ് കോളർ എത്തിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിൽ ദൗത്യ സംഘം രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു.

Related Articles

Latest Articles