Wednesday, September 30, 2026

തീരദേശ ജനതയുടെ കണ്ണീരൊപ്പാൻ വീണ്ടും രാജീവ് ചന്ദ്രശേഖർ ! പൊഴിയൂരിന് പിന്നാലെ പാച്ചല്ലൂര്‍ പനത്തുറ തീരദേശ മേഖലയും സന്ദർശിച്ച് കേന്ദ്രമന്ത്രി; സംസ്ഥാന സർക്കാർ നിരന്തരം അവഗണിക്കുന്ന തീരദേശവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് ഇനി പരിഹാരം സുനിശ്ചിതം!

തിരുവനന്തപുരം: തീരദേശവാസികള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. പാച്ചല്ലൂര്‍ പനത്തുറയിലെത്തിയ ശേഷം തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ കേട്ട ശേഷം അവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തില്‍ മാറിമാറി ഭരിച്ച ഇടതു പക്ഷവും കോണ്‍ഗ്രസ്സും തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ഒന്നും ചെയ്തില്ല. തീരദേശത്തു വസിക്കുന്ന മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങളെ അവര്‍ കബളിപ്പിക്കുകയായിരുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. മോദി സര്‍ക്കാരില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ തീരദേശവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. അത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന ഗ്യാരന്റിയാണ്രാ. ” – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാച്ചലൂര്‍ പനത്തുറ സുബ്രമണ്യ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം തീരദേശവാസികളുമായി സംവദിച്ചത്. ഉച്ചയ്ക്ക് 12 ന് ക്ഷേത്ര ദര്‍ശനം നടത്താനെത്തിയ അദ്ദേഹത്തെ തീരദേശ വാസികളും ഭക്തരും പാച്ചല്ലൂരിലെ ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തീരദേശ വാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ നിരത്തി. ക്ഷേത്രഭാരവാഹികളുമായും സ്ഥാനാര്‍ത്ഥി ചര്‍ച്ച നടത്തി.

നേരത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ പൊഴിയൂരിലെ തീരദേശജനത കാലങ്ങളായി അനുഭവിച്ചു വന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കിയിരുന്നു. പൊഴിയൂരില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തോട് കടല്‍ കയറുന്ന പ്രശ്‌നം ജനങ്ങള്‍ അവതരിപ്പിച്ചിരുന്നു. തീരം കടലെടുക്കുന്നതുമൂലം തങ്ങൾ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും നാട്ടുകാർ മന്ത്രിക്കുമുന്നില്‍ അന്ന് വിവരിച്ചിരുന്നു.സമാന സാഹചര്യത്തിൽ തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി സ്ഥാപിച്ച പോലെ തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിച്ച് കടലേറ്റം തടയണമെന്നും അന്ന് അവര്‍ മന്ത്രിയോടഭ്യര്‍ത്ഥിച്ചു. പിന്നാലെ രണ്ട് ദിവസത്തിനകം കേന്ദ്ര സംഘം സ്ഥലത്തെത്തി പ്രദേശവാസികളോട് ആശയവിനിമയം നടത്തുകയും പിന്നാലെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഴിഞ്ഞം അസിസ്റ്റൻ്റ് മറൈൻ സർവ്വയർ മഞ്ജുളയുടെ നേതൃത്വത്തിൽ കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിൻ്റെ പൊഴിയൂർ ബീച്ച് പ്രോഫയിൽ സർവ്വേ ആരംഭിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles